കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയ 41 പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍ പ്രഭാത സവാരിക്കിറങ്ങിയവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ 6 നും 7നും ഇടയില്‍ നടക്കാനിറങ്ങിയ 41 പേരെയാണ് അറസ്റ്റ് ചെയ്തത്.ഡ്രോണ്‍ പരിശോധനയെത്തുടര്‍ന്നാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായത്.

കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് നടപടി. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News