പാലക്കാട് കോവിഡ് ബാധിച്ചയാളുടെ കെഎസ്ആര്‍ടിസി കണ്ടക്ടറായ മകന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്

പാലക്കാട് കാരാകുറിശ്ശിയില്‍ കോവിഡ് ബാധിച്ചയാളുടെ കെ എസ് ആര്‍ ടി സി കണ്ടക്ടറായ മകന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്. കാരകുറിശ്ശി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള മറ്റ് 10 പേരുടെയും പരിശോധനാ ഫലവും നെഗറ്റീവാണ്.

കാരാകുറിശ്ശി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട കുടുംബത്തിലെ 9 പേരുടെടെയും രണ്ട് ഡോക്ടര്‍മാരുടെയും സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്. കെ എസ് ആര്‍ ടി സി കണ്ടക്ടറായ മകന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവാണ്.

കാരാകുറിശ്ശി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കെ എസ് ആര്‍ ടി സി കണ്ടക്ടറായ മകന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ദീര്‍ഘദൂര സര്‍വീസിലടക്കം തുടര്‍ച്ചയായി മൂന്ന് ദിവസം ജോലി ചെയ്ത ഇയാള്‍ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോവുകയായിരുന്നു.

ഇപ്പോള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കുടുംബത്തിലെ മറ്റ് 8 പേരുടെയും കാരാകുറിശ്ശി സ്വദേശി ചികിത്സ തേടിയ രണ്ട് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.

മൂന്നൂറിലധികം പേരാണ് കാരകുറിശ്ശി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. രോഗബാധിതനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരും പ്രദേശവാസികളും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

ജില്ലയില്‍ ഇതുവരെ ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 19721 പേര്‍ നിരീക്ഷണത്തിലുള്ളത്.19669 പേര്‍ വീടുകളിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 48 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമാണുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News