കൊറോണ: തെയ്യം കലാകാരന്‍മാര്‍ ദുരിതത്തില്‍

ഉത്തര മലബാറിലിത് കളിയാട്ട കാലമാണ്. കാവുകളില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടുന്ന കാലം. കൊറോണ മൂലം കളിയാട്ടങ്ങള്‍ നിര്‍ത്തിവെച്ചതോടെ തെയ്യം കലാകാരന്‍മാര്‍ ദുരിതത്തിലായിരിക്കുകയാണ്.

മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, കതിവന്നൂര്‍ വീരന്‍, തൊണ്ടച്ചന്‍, പുതിയ ഭഗവതി, ഗുളികന്‍, തിച്ചാമുണ്ടി… ഇങ്ങനെ ആയിരക്കണക്കിന് തെയ്യക്കോലങ്ങള്‍…

നവംബര്‍ മുതല്‍ മെയ് വരെയാണ് ഉത്തരമലബാറിലെ കളിയാട്ട കാലം. കോലധാരികളുള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നത്. തെയ്യം കെട്ടുന്ന കാലത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് തെയ്യമില്ലാത്ത കാലത്ത് ഇവര്‍ ജീവിക്കുക .കൊറോണ മൂലം കളിയാട്ടങ്ങള്‍ നിര്‍ത്തി വെച്ചതോടെ ഇവരില്‍ പലരും പട്ടിണിയിലായി.

തെയ്യം കലാകാരന്‍മാര്‍ക്ക് അടിയന്തിര ധനസഹായം അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട് ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel