പോത്തന്‍കോട് സമൂഹവ്യാപന സാധ്യത കാണുന്നില്ലെന്ന് മന്ത്രി കടകംപള്ളി; ജുമാ മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ആളുകളെ കണ്ടെത്താനുണ്ട്

തിരുവനന്തപുരം: പോത്തന്‍കോട് സമൂഹവ്യാപന സാധ്യത കാണുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

റാപ്പിഡ് ടെസ്റ്റിന്റെ ഉപകരണങ്ങള്‍ ഇന്നലെയാണ് ലഭ്യമായത്. പോത്തന്‍കോട് മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള, പ്രത്യേകിച്ച് ജുമാ മസ്ജിദില്‍ നമസ്‌കാരത്തിന് വന്നെത്തിയ ആളുകളെയാണ് കണ്ടെത്താനുള്ളത്. അവരെ കണ്ടെത്തി, അവരുടെ പരിശോധനയും റാപ്പിഡ് ടെസ്റ്റ് വഴി നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പരിശോധക സംഘം ഇന്ന് പോത്തന്‍കോട്ടേയ്ക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here