കൊറോണ: ചാള്‍സ് രാജകുമാരന്‍ ആയുര്‍വേദ ചികിത്സ തേടിയോ? കേന്ദ്രമന്ത്രിയുടെ വാദം പൊളിഞ്ഞു

ലണ്ടന്‍: കൊറോണ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ ചാള്‍സ് രാജകുമാരന്‍ ആയുര്‍വേദ ചികിത്സ തേടിയെന്ന കേന്ദ്രമന്ത്രിയുടെ വാദം പൊളിഞ്ഞു.

കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക്കിന്റെ അവകാശവാദമാണ് ചാള്‍സിന്റെ വക്താവ് നിഷേധിച്ചത്.

ബംഗളൂരുവില്‍ സൗഖ്യ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോ. ഐസക്ക് മത്തായി ചാള്‍സ് രാജകുമാരന് നല്‍കിയ ആയുര്‍വേദ, ഹോമിയോപ്പതി ചികിത്സകള്‍ ഫലവത്തായെന്ന് പറഞ്ഞുവെന്നായിരുന്നു ശ്രീപാദ് നായിക് കഴിഞ്ഞദിവസം പറഞ്ഞത്.

എന്നാല്‍ ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ചാള്‍സിന്റെ വക്താവ് പറഞ്ഞത് ഇങ്ങനെ: ”തെറ്റായ വിവരമാണിത്. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഉപദേശം മാത്രമാണ് ചാള്‍സ് രാജകുമാരന്‍ സ്വീകരിച്ചത്. അതില്‍ കൂടുതലൊന്നും വിശദീകരിക്കാനില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News