ധാരാവിയില്‍ മരിച്ച കൊറോണ ബാധിതന് രോഗം പകര്‍ന്നത് മലയാളി?

മുംബൈ: ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ച 56കാരന് രോഗം പകര്‍ന്നത് മലയാളികളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്.

നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയ മലയാളികളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇയാളുടെ ഒഴിഞ്ഞ് കിടക്കുന്ന വീട്ടില്‍ സമ്മേളനം കഴിഞ്ഞെത്തിയ പത്ത് പേര്‍ താമസിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇവരില്‍ നാല് പേര്‍ കേരളത്തിലേക്ക് മടങ്ങുന്നതിനു മുമ്പ് ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 24നാണ് നാല് പേരടങ്ങുന്ന സംഘം കേരളത്തിലേക്ക് തിരിച്ചത്. പ്രഥമ ദൃഷ്ടിയില്‍ ഈ സന്ദര്‍ശകരില്‍ നിന്നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. അവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഹു നഗര്‍ പൊലീസ് പറഞ്ഞു.

ഏപ്രില്‍ ഒന്നിനാണ് ധാരാവിയിലെ ഗാര്‍മെന്റ് യൂണിറ്റ് ഉടമയായ 56കാരന്‍ മരിച്ചത്. ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന 15 പേര്‍ ഹൈ റിസ്‌കിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News