മോദിയുടെ ആഹ്വാനം വൈദ്യുതവിതരണത്തെ ബാധിക്കും; ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്യുന്നത് പവര്‍ ഗ്രിഡുകളെ തകരാറിലാക്കും; പുനഃക്രമീകരിക്കാന്‍ 16 മണിക്കൂര്‍ സമയം ആവശ്യം; ആഹ്വാനത്തെ തള്ളി യോഗിയുടെ യുപിയും മഹാരാഷ്ട്രയും

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഐക്യം സൂചിപ്പിക്കാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വൈദ്യുതി വിതരണ മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആശങ്ക.

9 മണിക്ക് ലൈറ്റുകള്‍ ഒരേ സമയം ഓഫാക്കിയാല്‍ ഉപഭോഗത്തിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കും. 10000 മുതല്‍ 12000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത ഒറ്റയടിക്ക് നിലക്കുമെന്നാണ് വിലയിരുത്തല്‍. പിന്നീട് ലൈറ്റുകള്‍ ഓണക്കേണ്ട സമയം ആകുമ്പോള്‍ വൈദ്യുതി വിതരണം പെട്ടെന്ന് ഉയര്‍ത്തേണ്ടതായി വരും.

ഈ പ്രക്രിയകള്‍ പവര്‍ സ്റ്റേഷനുകളെ ഹൈ ഫ്രീക്വന്‍സിയിലാക്കും. പവര്‍ ഗ്രിഡുകളിലെ ഫീഡറുകള്‍ ഡ്രിപ്പ് ആവാനും വഴിയൊരുക്കും. തുടര്‍ന്നുള്ള വൈദ്യുതി വിതരത്തെ ഇത് ബാധിക്കും. പിന്നീട് വൈദ്യുതി വിതരണം സാധാരണ ഗതിയിലാകാന്‍ 12 മണിക്കൂറിലേറെ വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പോലും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നില്ല എന്നാണ് സൂചന. യുപി പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് ഞായറാഴ്ച്ചയുണ്ടാകാന്‍ പോകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി പവര്‍ സ്‌റേഷനുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ മഹാരാഷ്ട്ര രംഗത്ത് എത്തി. ഒരുമിച്ച് ലൈറ്റുകള്‍ അണക്കുന്നത് അടിയന്തര സേവനങ്ങളെ ബാധിക്കുമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മഹാരാഷ്ട്ര ഊര്‍ജമന്ത്രി ഡോ നിതിന്‍ റാവത്ത് പറഞ്ഞു.

എല്ലാ ലൈറ്റുകളും ഒന്നിച്ച് ഓഫ് ചെയ്യരുതെന്ന് കെഎസ്ഇബിയും അഭ്യര്‍ഥിച്ചു. പവര്‍ ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കുന്നതിനാല്‍ കെഎസ്ഇബി മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളും.

ഒന്‍പതു മണിക്കു മുന്‍പ് രണ്ട് ജനറേറ്ററുകള്‍ നിര്‍ത്തി ലോഡ് കുറയ്ക്കും. തുടര്‍ന്ന് തിരികെ ലൈറ്റുകള്‍ ഓണാക്കും മുന്‍പ് ഫീഡറുകള്‍ നിര്‍ത്തി ഉപയോഗം കുറയ്ക്കാനുമാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here