കേരളം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു; തോമസും മറിയാമ്മയും വീണ്ടും ജീവിതത്തിലേക്ക്

സ്നേഹവും മരുന്നും പരിചരണവുമായി കേരളം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു, തോമസും മറിയാമ്മയും വീണ്ടും ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് റാന്നിയിലേക്കുള്ള യാത്ര ചരിത്രത്തിലേക്ക് കൂടിയാണ്.

കോവിഡിനോട് പൊരുതി ജയിച്ച രാജ്യത്തെ ഏറ്റവും പ്രായമേറിയവര്‍ എന്ന റെക്കൊര്‍ഡും കൊണ്ടാണ് റാന്നി പട്ടയില്‍ തോമസ് എബ്രഹാമും(93), ഭാര്യ മറിയാമ്മ തോമസും(88) ആശുപത്രിയുടെ പടിയിറങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് മെഡിക്കല്‍ കോളേജിന്റെ രണ്ടാംവാര്‍ഡ് കവാടത്തില്‍ വീല്‍ച്ചെയറുകളില്‍ അവരെത്തി.

ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങി, എല്ലാവരോടും ആരോഗ്യജാഗ്രത പാലിച്ച് കണ്ണുകള്‍കൊണ്ട് യാത്രപറഞ്ഞു. 26–ാം നാളിലാണ് ഇവര്‍ രോഗമുക്തരായി മടങ്ങുന്നത്. ഇവരില്‍നിന്ന് കോവിഡ് പിടിപെട്ട നേഴ്‌സ് രേഷ്മ മോഹന്‍ദാസും വെള്ളിയാഴ്ച ആശുപത്രിവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News