മോദിയുടെ ആഹ്വാനം; വ്യതിയാനങ്ങള്‍ നേരിടാന്‍ കെഎസ്ഇബി സുസജ്ജം

തിരുവനന്തപുരം: നാളെ 9 മണിക്ക് വൈദ്യുതി വിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന വൈദ്യുതി ആവശ്യകതയിലെ പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള വ്യതിയാനങ്ങള്‍ നേരിടാന്‍ സജ്ജമാണെന്ന് കെഎസ്ഇബി അറിയിച്ചു.

9 മണിയോടെ വൈദ്യുതി ആവശ്യകതയില്‍ പെട്ടെന്ന് ഏതാണ്ട് 350-400 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നും തുടര്‍ന്ന് 9 മിനിറ്റിനുശേഷം ഈ തോതില്‍ വൈദ്യുതി ആവശ്യകത പെട്ടെന്ന് വര്‍ദ്ധിക്കുമെന്നുമാണ് കണക്കാക്കുന്നത്.

ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവു മൂലമുണ്ടായേക്കാവുന്ന ഗ്രിഡ് ആഘാതം ലഘൂകരിക്കാന്‍ വേണ്ട നടപടികള്‍ കെഎസ്ഇബിയുടെ വിവിധ ജനറേറ്റിംഗ് സ്റ്റേഷനുകളും കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും സംയുക്തമായി സ്വീകരിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News