അമേരിക്ക പോലും അന്തംവിട്ട് നില്‍ക്കുമ്പോള്‍ കേരളം പ്രതിരോധിക്കുന്നു; സര്‍ക്കാരിന് ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍: പി ജെ കുര്യന്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍.

അമേരിക്ക പോലും അന്തം വിട്ടു നില്‍ക്കുമ്പോഴാണ് സഫലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കേരള സര്‍ക്കാരിന് കഴിയുന്നതെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ കാര്യത്തില്‍ നമ്മുടെയെല്ലാം പ്രശംസ അര്‍ഹിക്കുന്നെന്നും പി ജെ കുര്യന്‍ പറഞ്ഞു.

പി ജെ കുര്യന്റെ വാക്കുകള്‍:

കോവിഡ് പ്രതിരോധം- അഭിനന്ദനം

കോവിഡ് 19 പ്രതിരോധ കാര്യത്തില്‍ കേരള ഗവണ്മെന്റിനെയും, ആരോഗ്യവകുപ്പിന്റേയും, ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും, മറ്റ് ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നതാണ്.

അമേരിക്ക പോലും അന്തം വിട്ടു നില്‍ക്കുമ്പോഴാണ് സഫലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നമുക്ക് കഴിയുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ കാര്യത്തില്‍ നമ്മുടെയെല്ലാം പ്രശംസ അര്‍ഹിക്കുന്നു.

കോവിഡ് 19 ബാധിച്ചു 93ഉം 80ഉം വയസ്സുള്ള വൃദ്ധദമ്പതികളെ ചികിത്സിച്ചു സുഖപ്പെടുത്തിയെന്നത് കേരളത്തിന് അഭിമാനമാണ്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും മറ്റ് ജീവനക്കാരുടെയും സ്വന്തം ജീവനേപ്പോലും അവഗണിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News