
തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന സന്ദേശവുമായി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോഷ്യല്‍മീഡിയയില്‍ മാസ്‌ക് ചലഞ്ച് ക്യാമ്പയിന്‍ ആരംഭിച്ചത്. നിരവധിയാളുകളാണ് കഴിഞ്ഞദിവസം ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായത്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുകയെന്നത് എല്ലാവരും സ്വീകരിക്കേണ്ട നടപടിയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ആശുപത്രിക്ക് അകത്തുള്ളവര്‍ മാസ്‌ക് ധരിക്കുന്നതായിരുന്നു നമ്മുടെ ഒരു രീതി. ഈ ഘട്ടത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പല വിദേശ രാജ്യങ്ങളിലും എല്ലാവരും മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. നമുക്ക് വൈറസ് ബാധിക്കുന്നത് തടയാനും നമുക്ക് എന്തെങ്കിലും രോഗബാധയുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് ബാധിക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here