സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണത്തിൽ സർവകാല റെക്കോർഡ്

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണത്തിൽ സർവകാല റെക്കോർഡ്. നാല് ദിവസം കൊണ്ട് വിതരണം ചെയ്തത് 63.37 ശതമാനം പേർക്ക്.

ഇന്ന് മാത്രം വിതരണം ചെയ്തത് 12.5 ലക്ഷം പേർക്കാണ്. സമൂഹ അടുക്കളയ്ക്ക് വേണ്ടി കഴിഞ്ഞ 3 ദിവസം കൊണ്ട് 91.01 മെട്രിക് ടൺ അരി നൽകിയതായും ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു.

ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾ പട്ടിണിയാകരുത് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സൗജന്യ റേഷൻ വിതരണമാരംഭിച്ചത്.

4 ദിവസത്തെ റേഷൻ വിതരണം 63.37 ശതമാനമാണ്. നാലാം ദിനത്തിൽ മാത്രം
12.5 ലക്ഷം പേർക്ക് ധാന്യങ്ങൾ വിതരണം ചെയ്തെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.

ഈ മാസം 20 കൊണ്ട് റേഷൻ വിതരണം പൂർത്തിയാക്കും. ധാന്യങ്ങൾ തീരുന്ന സമയത്ത് തന്നെ റേഷൻ കടകളിൽ കൃത്യമായി എത്തിക്കുന്നുണ്ടെന്നും ധാന്യങ്ങൾക്ക് ഒരു തരത്തിലെ ക്ഷാമവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. സമൂഹ അടുക്കളയ്ക്ക് വേണ്ടി കഴിഞ്ഞ 3 ദിവസം കൊണ്ട് 91.01 മെട്രിക് ടൺ അരിയാണ് നൽകിയത്.

32.17 മെട്രിക് ടൺ അരി അതിഥി തൊഴിലാളികൾക്ക് നൽകി. സൗജന്യ റേഷന് വേണ്ടി സർക്കാർ ചിലവഴിക്കുന്നത് 137 കോടി രൂപയാണ്. സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കി ഇൗ മാസം 20 മുതൽ കേന്ദ്ര പ്രഖ്യാപിച്ച അരി നൽകാനാണ് സർക്കാർ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News