ലോകത്ത് കൊറോണ ബാധിതര്‍ 12 ലക്ഷത്തിലധികം; മരണം 64,000 പിന്നിട്ടു; അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത്  കൊറോണ രോഗബാധയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. 12 ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്വ.  അമേരിക്കയില്‍ മാത്രം 3,11,000ലധികം രോഗബാധിതരുണ്ട്.

ആറായിരത്തിലധികം മരണമാണ് 24 മണിക്കൂറിനിടെ ലോകത്താകമാനമായി  റിപ്പോര്‍ട്ട് ചെയ്തത്.  യുഎസ്സിലും ഫ്രാന്‍സിലും ആയിരത്തിലേറെ മരണങ്ങള്‍ സംഭവിച്ചു. 1224 മരണമാണ് ഇന്നലെ യുഎസ്സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,452ആയി.

രോഗ ബാധിതരുടെ എണ്ണത്തില്‍ സ്‌പെയില്‍ രണ്ടാമതെത്തി. 126,168 പേരാണ് സ്‌പെയിനില്‍ കോവിഡ് ബാധിതര്‍. ഇറ്റലിയില്‍ ഇത് 1,24,632 ആണ്. ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 15,362 ആയി. ഇന്നലെ മാത്രം 809 മരണം റിപ്പോര്‍ട്ട് ചെയ്ത സ്‌പെയിനില്‍ ആകെ മരണം 11,947 ആയി.

ജര്‍മനിയില്‍ 96,092 പേര്‍ രോഗബാധിതരായിട്ടുണ്ട്. ഇവിടെ 1,444 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഫ്രാന്‍സിലാകട്ടെ 89,953 പേര്‍ രോഗബാധിതരാണ്. ഇവിടെ മരണസംഘ്യ 7,500കവിഞ്ഞു. വൈറസിന്റ ഉത്ഭവകേന്ദ്രമായ ചൈനയില്‍ മരണം 3,329 ആയി. ഇന്നലെ മൂന്ന്‌പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ചൈനയിപ്പോള്‍ ആറാം സ്ഥാനത്തായി.

യുകെയില്‍ 41,903പേരാണ് രോഗബാധിതര്‍. ഇവിടെ മരണനിരക്ക് 4313 ആയിട്ടുണ്ട്. ജോര്‍ജിയയിലും കുവൈത്തിലും ഇന്നലെ കോവിഡ് 19 മൂലമുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News