റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു.
അഞ്ചു ദിവസം മുന്‍പ് റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മലപ്പുറം ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്വാന്‍ (41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30നാണ് മരണം സംഭവിച്ചത്.
പനിയും തൊണ്ടവേദനയുമായി സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ എത്തിയ സഫ്വാന് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരമാണ്. ഇതിനു ശേഷം ഹൃദയാഘാതവും ഉണ്ടായതായാണ് പ്രാഥമിക വിവരം.
റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ പാണഞ്ചേരി ഖമറുന്നീസ ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് നാട്ടില്‍ നിന്നും സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയത്.
ഭാര്യ ഖമറുന്നിസക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളതായി അറിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എമര്‍ജന്‍സി സര്‍വീസില്‍ അറിയിച്ച് ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സഫ്വാന്റെ മരണം.

Get real time update about this post categories directly on your device, subscribe now.