കൊറോണ: ദില്ലിയിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; രാജ്യത്ത് ഇന്ന് ആദ്യ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 302 പേരില്‍

ദില്ലിയിലും തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. രാജ്യാത്താകമാനം ആദ്യ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ 302 പേരില്‍ രോഗം സ്ഥിരീകരിച്ചു.

ലോക് ഡൗണ്‍ അവസാനിക്കാന്‍ ഇനി പത്ത് ദിവസം മാത്രം. പക്ഷെ കോവിഡ് ആശങ്കകള്‍ അകലുന്നില്ല. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 മുകളിലേയ്ക്ക് കുതിക്കുന്നു. ഇന്നത്തെ ആദ്യ പന്ത്രണ്ട് മണിക്കൂറില്‍ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 302 ആയി ഉയര്‍ന്നു.

ഗുജറാത്തിലെ സൂറത്തില്‍ രോഗം സ്ഥിരീകരിച്ച സ്ത്രീ മരിച്ചു. ഇതോടെ ഗുജറാത്തില്‍ മാത്രം മരിച്ചവരുടെ എണ്ണം പതിനൊന്നായി.പതിനാല് പേരില്‍ പുതിയതായി രോഗം കണ്ടെത്തി.

തമിഴ്നാട്ടില്‍ 60യും 70 വയസുള്ള രണ്ട് പേര്‍ മരിച്ചു. മൂന്നാം തിയതി പൂനെയില്‍ മരിച്ച സ്ത്രീയ്ക്ക് കോവിഡാണന്ന് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉനത തലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ദില്ലി എയിംസിലെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് ആശങ്കയുണ്ടാക്കി.

അതേസമയം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളഇയിക്കാല്‍ ആഹ്വാനത്തില്‍ വെദ്യുതി രംഗത്ത് ആശങ്ക. ഒരുമിച്ച് ലൈറ്റ് ഓഫ് ചെയ്യുന്നത് പവര്‍ ഗ്രിഡില്‍ വോള്‍ട്ടേജ് വ്യത്യാസം ഉണ്ടാക്കുമെന്ന് ചൂണ്ടികാട്ടുന്നു. എന്നാല്‍ ഇത് കേന്ദ്ര പവര്‍ മന്ത്രാലയം തള്ളി കളഞ്ഞു.

വീട്ടിലെ മറ്റ് വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ലൈറ്റുകള്‍ മാത്രം ഓഫ് ചെയ്യുന്നത് പവര്‍ ഗ്രിഡില്‍ പ്രശ്നം ഉണ്ടാക്കില്ല. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രതിസന്ധി തരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരോട് ജോലിയ്ക്ക് ഹാജരാകാന്‍ ചില സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News