ബേക്കറിയില്‍ ബ്രെഡ് തയ്യാറാക്കുന്നതിനിടയില്‍ മാവില്‍ മനപൂര്‍വ്വം തുപ്പി; തൊഴിലാളി അറസ്റ്റില്‍

അജ്മാനിലെ ഒരു ബേക്കറിയില്‍ റൊട്ടി തയ്യാറാക്കുന്നതിനിടയില്‍ ബ്രെഡിനുള്ള മാവില്‍ മനപൂര്‍വ്വം തുപ്പിയ തൊഴിലാളിയെ  പോലീസ് അറസ്റ്റ് ചെയ്തു.

ബേക്കറിയില്‍ റൊട്ടി തയ്യാറാക്കുന്ന മാവില്‍ തൊഴിലാളി തുപ്പുന്നത് കണ്ട ഒരു ഉപഭോക്താവ് ഇത് മൊബൈലില്‍ പകര്‍ത്തി അധികൃതരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. തൊഴിലാളിയെ അറസ്റ്റ് ചെയ്തതായും ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബേക്കറി അടച്ചു പൂട്ടിയതായും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News