കമ്യൂണിറ്റി കിച്ചണില്‍ ചിലര്‍ വിഷം കലര്‍ത്തും; വ്യാജപ്രചരണം നടത്തി കോണ്‍ഗ്രസ് നേതാവ്

കോട്ടയം: ഹോം ക്വാറന്റയിനിലിരുന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെതീരെ പോലീസ് കേസെടുത്തു.

യൂത്ത് കോൺഗ്രസ് കോട്ടയം കങ്ങഴ മണ്ഡലം പ്രസിഡന്റ് ഷെറിൻ സലീമിനെതിരെയാണ് കേസെടുത്തത്. പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിൽ ചിലർ വിഷം കലർത്തും എന്ന് ഫേസ്ബുക്കിൽ ഇയാൾ പോസ്റ്റ് ഇട്ടിരുന്നു.

ഹോം ക്വാറൻന്റയിൻ പൂർത്തിയായി ശേഷം ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് കറുകച്ചാൽ പോലീസ് അറിയിച്ചു
കോൺഗ്രസ് കങ്ങഴ മണ്ഡലം പ്രസിഡന്റും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ഷെറിൻ സലീമാണ് ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ ചിലർ വിഷം കലർത്തും എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ
വ്യാജ പ്രചരണം നടത്തിയത്.

സംഭവത്തിൽ പഞ്ചായത്ത് ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഐപിസി 143, കേരള പോലീസ് ആക്ട് 120(o)തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. നിലവിൽ ഹോം ക്വാറന്റയിനിൽ കഴിയുന്നതിനാൽ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്യുമെന്ന് കറുകച്ചാൽ പോലീസ് അറിയിച്ചു

വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടറും എസ്പിയും വ്യക്തമാക്കിയിരുന്നു. ക്വാറന്റെയിനിൽ ഉള്ളവർ, രോഗാതുരരായവർ എന്നിവരെ കൂടാതെ 16 അതിഥി തൊഴിലാളികൾ ഉൾപ്പെടെ 150 പേർക്കാണ് കങ്ങഴ പഞ്ചായത്തിൽ നിന്നും സൗജന്യമായി ഭക്ഷണം നൽകുന്നത്.

മികച്ച നിലയിൽ എല്ലാവരുടെയും സഹകരണത്താൽ നടക്കുന്ന പഞ്ചായത്തിലെ സമൂഹ അടുക്കളയുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബി പ്രദീപ് പറഞ്ഞു.

2019-20 പദ്ധതി വിനിയോഗം 99% പൂർത്തീകരിച്ച് കോട്ടയം ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തും സംസ്ഥാനത്തെ ഇരുപത്തി മൂന്നാം സ്ഥാനത്തുള്ള പഞ്ചായത്തുമാണ് കങ്ങഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News