കൊറോണ: അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു, ഭര്‍ത്താവും മക്കളും ഐസൊലേഷനില്‍; ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ഡബ്ലിന്‍: കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയും ദ്രോഹഡയിലെ ജോര്‍ജ് പോളിന്റെ ഭാര്യയുമായ ബീനാ ജോര്‍ജാണ് (58) മരിച്ചത്. ഇവരുടെ ഭര്‍ത്താവും മക്കളും ഐസൊലേഷനില്‍ ആണ്.

ക്യാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയില്‍ ഇരിക്കുമ്പോള്‍ ആണ് രണ്ടു ദിവസം മുന്‍പ് കൊറോണയും സ്ഥിരീകരിച്ചത്. അയര്‍ലന്‍ഡിലെ ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണപ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും.

അതേസമയം, കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. തിരുവല്ല സ്വദേശി ഷോണ്‍(21) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷോണ്‍ ചികിത്സയിലായിരുന്നു.

ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News