മതസ്പര്‍ദ്ധ ഉളവാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ പിടിയില്‍

ഏരൂര്‍: മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പ്രകോപനപരമായി ഫേസ്്ബുക്ക് പോസ്റ്റിട്ട കേസിലെ പ്രതി ഏരൂര്‍ പോലീസിന്റെ പിടിയിലായി.

കൃഷ്ണ അഞ്ചല്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ നിരന്തരമായി സാമുദായിക ലഹള ഉണ്ടാക്കുന്ന തരത്തില്‍ പോസ്റ്റുകളിട്ടുവന്ന ഏരൂര്‍, പാണയം, തേവന്‍കോട്ട് തൃക്കോയിക്കല്‍ വീട്ടില്‍ മണിയന്‍ (45) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ സെക്ഷന്‍ 153(എ) ഐ.പി.സി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഏരൂര്‍ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സുബിന്‍, ഷാനവാസ്, അനില്‍കുമാര്‍, ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News