ദയവ് ചെയ്ത് നമ്മളെല്ലാം വീട്ടിലിരിക്കണം; നമ്മുടെ നന്മക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്; വൈറലായി പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന

തമിഴ്‌നാട്ടിലെ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥനയാണ്.

ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വീഡിയോ ഇതിനോടകം പതിനായിരങ്ങളാണ് കണ്ട് കഴിഞ്ഞത്. തമിഴ്‌നാട്ടിലെ പോലീസ് ഉദ്യോഗസ്ഥനായ ഷാഹുല്‍ ഹമീദിന്റെ മകളായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഫ്‌റിന്‍ റെയ്ഡാ ലോക് ഡൗണിന്റെ പ്രധാന്യത്തെ പറ്റി വിവരിക്കുന്നത്.

തന്റെ പിതാവും ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നും സര്‍ക്കാര്‍ പല സ്ഥലത്തും നിരോധാനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് നമ്മുടെ നന്‍മയെ കരുതിയാണെന്നും അഫ്‌റിന്‍ പറയുന്നുണ്ട്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം തനിക്ക് തന്റെ പിതാവുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നില്ലെന്നും എന്നാല്‍ തനിക്ക് അതില്‍ പരിഭവം ഇല്ലെന്നും പെണ്‍കുട്ടി പറയുന്നു.

തന്റെ പിതാവ് അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുന്നത് ഈ നാട്ടില്‍ രോഗപകര്‍ച്ച ഉണ്ടാവാതിരിക്കാനാണെന്നും നാടിന്റെ സുരക്ഷയെ കരുതി എല്ലാവരും വീടുകളില്‍ ഇരിക്കണമെന്നുമാണ് അഫ്‌റിന്‍ അഭ്യര്‍ത്ഥിക്കുന്നത്. കെറോണയുമായുളള യുദ്ധത്തില്‍ ജയിക്കുന്നത് അത്യന്തികമായി നമ്മള്‍ തന്നെയായിരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകം നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. തമിഴ്‌നാട്ടിലെ മിക്ക വാര്‍ത്താചനലുകളിലും കുഞ്ഞ് അഫ്‌റിന്റെ വീഡിയോ പ്രക്ഷേപനം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News