കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി ദീപം തെളിയിച്ച് രാജ്യം; പലയിടത്തും ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കപ്പെട്ടു

കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി ദീപം തെളിയിച്ച് രാജ്യം. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാത്രി 9 മണി മുതല്‍ രാജ്യത്തെങ്ങും മണ്‍ചിരാതും മെഴുകുതിരിയും കത്തിച്ച് ജനം.

ഉത്തരേന്ത്യയില്‍ പല സ്ഥലത്തും സാമൂഹ്യ അകലം ലംഘിച്ച് പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ചിലര്‍ തെരുവിലിറങ്ങിയത് ആശങ്കയുണ്ടാക്കി.

ഒന്‍പത് മണിയ്ക്ക് മുമ്പ് തന്നെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വവസതിയില്‍ ഉദ്യോഗസ്ഥരോടൊപ്പം ദീപം തെളിയിച്ചു.

രാഷ്ട്രപതി ഭവനില്‍ റാം നാഥ് കോവിന്ദ് കുടുംബാഗങ്ങള്‍ക്ക് ഒപ്പം സാമൂഹ്യ അകലം പാലിച്ച് മണ്‍ചിരാത് കത്തിച്ചു. ഉപരാഷ്ട്രപതി വെങ്കയനായിഡു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ,പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ,ആരോഗ്.മന്ത്രി ഹര്‍ഷ വര്‍ധന്‍ എന്നിവരും സ്വവസതികളില്‍ ഐക്യദീപത്തില്‍ പങ്കാളികളായി.വിവിഘ സംസ്ഥാന മുഖ്യമന്ത്രിമാരും ദീപം തെളിയിച്ചു.

ഉത്തരേന്ത്യയിലെ ചില സ്ഥലങ്ങളില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുന്നത് കാണാമായിരുന്നു. കോറോണ പ്രതിരോധത്തിനായുള്ള സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനകള്‍ പോലും പല സ്ഥലത്തും ലംഘിക്കപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here