20 വരെ റേഷന്‍ വാങ്ങാം: ഭക്ഷ്യധാന്യ കിറ്റ് വിതരണം ഈ ആഴ്ചമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം തുടങ്ങി അഞ്ച് ദിവസത്തിനകം 75 ശതമാനം കാര്‍ഡുടമകള്‍ സൗജന്യ റേഷന്‍ വാങ്ങി. അവധി ദിവസമായ ഞായറാഴ്ച 10,06,659 കാര്‍ഡുകാര്‍ റേഷന്‍ വാങ്ങി.

14,195.02 മെട്രിക് ടണ്‍ അരി വിതരണംചെയ്തു. ഏപ്രിലില്‍ ഇതുവരെ 65,30,048 കാര്‍ഡുകാര്‍ റേഷന്‍ വാങ്ങി. 20 വരെ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ അരി വിതരണം ചെയ്യും. 20നകം റേഷന്‍ വാങ്ങാനാകാത്തവര്‍ക്ക് 30 വരെ വാങ്ങാം.

20-ന് ശേഷം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് സൗജന്യ അരിവിതരണം ആരംഭിക്കും. കേന്ദ്രത്തില്‍നിന്ന് അധികം ലഭിക്കുന്ന അരിയാണ് വിതരണംചെയ്യുക. ഈ വിഹിതം മെയ്, ജൂണ്‍ മാസങ്ങളിലും റേഷന്‍കടവഴി ലഭിക്കും. ഇപ്പോള്‍ ലഭിക്കുന്ന സംസ്ഥാന വിഹിതത്തിനു പുറമെയാണ് അന്ത്യോദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക.

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണ നടപടി പുരോഗമിക്കുകയാണ്. സപ്ലൈകോയുടെ 56 ഡിപ്പോയില്‍ ഭക്ഷ്യധാന്യ പായ്ക്കിങ് നടക്കുന്നു. ഈ ആഴ്ചമുതല്‍ വിതരണം തുടങ്ങും.

ആദ്യം എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളില്‍പ്പെടുന്ന മുന്‍ഗണനാ കുടുംബങ്ങള്‍ക്കും പിന്നീട് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് കിറ്റുകള്‍ വിതരണം ചെയ്യുക. കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള സൗകര്യം സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News