കണ്ണൂരില്‍ സമ്പര്‍ക്കം വഴിയുള്ള ആദ്യ കൊറോണ സ്ഥിരീകരിച്ചു

കണ്ണൂരില്‍ സമ്പര്‍ക്കം വഴിയുള്ള ആദ്യ കൊറോണ സ്ഥിരീകരിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ 81 കാരനാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായത്. അതെസമയം കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 19 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഗള്‍ഫില്‍ നിന്നും എത്തിയ കൊറോണ സ്ഥിരീകരിച്ചയാളുമായുള്ള സമ്പര്‍ക്കം വഴിയാണ് ചെറുവാഞ്ചേരി സ്വദേശിയായ 81കാരന് വൈറസ് ബാധയുണ്ടായത്. കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം പകര്‍ന്ന ആദ്യ കേസാണ് ഇത്.

കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ പത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കൊറോണ ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്താന്‍ പത്ത് അംഗ ടാസ്‌ക് ഫോഴ്‌സിനെയും ജില്ലാ കളക്ടര്‍ നിയോഗിച്ചു. അതെസമയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ രോഗം ഭേധമായി ആശുപത്രി വിട്ടു.

ജില്ലയില്‍ ഇതുവരെ 59 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 10430 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 87 പേര്‍ വിവിധ ആശുത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News