മഹാമാരിയില്‍ വിറങ്ങലിച്ച് ലോകം; മരണം 69,458, രോഗബാധിതര്‍ 1,273,712

ലോകത്തെ വിറപ്പിച്ച് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്ത് കൊറോണ മരണം എഴുപതിനായിരത്തിലേക്ക് അടുക്കുകയാണ്. 69,458 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്.

24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4,734 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ലോകത്താകമാനം 71,000ലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് 1,273,712 പേര്‍ക്കാണ് കോവിഡ് മഹാമാരി ബാധിച്ചിട്ടുള്ളത്. അമേരിക്കയാണ് രോഗ ബാധയുടെ കാര്യത്തില്‍ മുന്നില്‍. 3,36,830 പേര്‍ക്കാണ് ഇവിടെ രോഗബാധയുള്ളത്. പുതുതായി 25,316 കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂയോര്‍ക്കില്‍ 1,23,018 പേര്‍ക്ക് രോഗം ബാധിച്ചു. ന്യൂജേഴ്‌സിയില്‍ 37,505 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. യുഎസില്‍ രോഗബാധിതരില്‍ 8702 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയില്‍ കോവിഡ് മരണം 9618 ആയി.

സ്‌പെയിനിലും, ഇറ്റലിയിലും, ബ്രിട്ടനിലും, ഫ്രാന്‍സിലുമെല്ലാം മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും അനിയന്ത്രിതമായി ഉയരുകയാണ്. സ്‌പെയിനില്‍ 1,31,646ലാണ് രോഗം ബാധിച്ചിട്ടുള്ളത്.

ഇതില്‍ 12,641 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 694 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ മരിച്ചത്. 5,478 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ രോഗ ബാധയേത്തുടര്‍ന്ന് 525 പേരാണ് 24 മണിക്കൂറിനിടെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here