ലോക്ഡൗണിന് ശേഷവും 62 ജില്ലകള്‍ അടച്ചിടും; കേരളത്തില്‍ നിന്ന് ഏഴ് ജില്ലകള്‍; രോഗ ബാധിതര്‍ 4000 കടന്നു, മരണം 124

ദില്ലി: കൊറോണ രോഗികളില്‍ എണ്‍പത് ശതമാനവും ഉള്ള 62 ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണവും തുടരും. കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ എഴ് ജില്ലകളില്‍ ലോക്ഡൗണ്‍ തുടരും.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ അമ്പതിനായിരം വെറ്റിലേറ്ററുകളും 2.7 കോടി മാസ്‌കൂകളും ആവിശ്യമായി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം യുപിയിലെ ആറ് ജില്ലകളെ ഉള്‍പ്പെടുത്തി കോവിഡ് ഹോട്ട് സ്പോട്ടുകള്‍ വിപുലീകരിച്ചു.

718 ജില്ലകളില്‍ 274 ജില്ലകളിലാണ് കോവിഡ് രോഗികളെ ഇത് വരെ കണ്ടെത്തിയത്. ഇതില്‍ 62 ജില്ലകളിലാണ് എണ്‍പത് ശതമാനം രോഗികളും ഉള്ളത്.ഈ അതിതീവ്ര രോഗ ബാധയുള്ള ജീല്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഒറ്റ കോവിഡ് രോഗി പോലും ഇല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ പതിനഞ്ചിന് ശേഷം ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കും. ഒന്നോ രണ്ടോ രോഗികള്‍ മാത്രമുള്ള ജില്ലകളിലാവും രണ്ടാം ഘട്ടത്തില്‍ നിയന്ത്രണം മാറ്റുക. രക്ത പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റാപ്പിഡ് ടെസ്റ്റ് വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

നിലവില്‍ ഒരു ദിവസം പതിനായിരം പേരിലാണ് പരിശോധന. അത് അടുത്ത ഒരാഴ്ച്ചക്കുള്ളില്‍ ഇരുപതിനായിരമായി വര്‍ദ്ധിപ്പിക്കും. കോവിഡ് രോഗികള്‍ ഏറെയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഹോട്ട് സ്പോട്ട് വിപുലീകരിച്ചു. ഉത്തര്പ്രദേശിലെ ലഖ്നൗ.ആഗ്ര,ഗാസിയാബാദ് തുടങ്ങി ആറ് സ്ഥലങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തി.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് അമ്പതിനായിരം വെന്റിലേറ്ററുകള്‍ അധികമായി വേണ്ടി വരുമെന്ന് കണക്ക് കൂട്ടുത്തനായി ആരോഗ്യമന്ത്രാലയത്തിനടുത്ത കേന്ദ്രങ്ങള്‍ ചൂണ്ടികാട്ടി. ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന എന്‍.95 മാസ്‌ക്കൂകള്‍ 2.7 കോടി വേണ്ടി വരും. 1.6 ടെസ്റ്റിങ്ങ് കിറ്റുകളും അധികമായി വേണം.

രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രി സഭായോഗം ഇന്ന് ചേരും. അതേസമയം രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം നാലായിരം കടന്നു.  24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 124 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News