ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തതിന് മാഹി എംഎല്‍എയ്‌ക്കെതിരെ കേസ്; പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം

കണ്ണൂര്‍: ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തതിന് മാഹി എംഎല്‍എയ്ക്ക് എതിരെ കേസ് എടുത്തത് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്‍ പ്രതികരിച്ചു.

മാഹിയില്‍ ലോക്ക് ഡൗണിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തതിനാണ് മാഹി എംഎല്‍എ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ് എടുത്തത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രമേശ് പറമ്പത്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം, ലോക്ക് ഡൌണ്‍ ലംഘനം തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.

വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സഹായം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നടത്തിയ കിറ്റ് വിതരണം കോണ്‍ഗ്രസ് തടഞ്ഞതും നിയമം ലംഘിച്ചതായി ആരോപിച്ച് കേസെടുത്തതും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എംഎല്‍എ പ്രതികരിച്ചു.

എംഎല്‍എയ്ക്ക് എതിരെ കേസ് എടുത്ത നടപടി പ്രാതിഷേധര്‍ഹമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ പരാതി നല്‍കിയ കോണ്‍ഗ്രസുകാരനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മാഹി ലോക്കല്‍ സെക്രെട്ടറി കെപി സുനില്‍ കുമാര്‍ റീജിയണല്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് പരാതി നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News