പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുപോയ നിറമുള്ള ബാല്യം; ചിത്രം വൈറല്‍

ബാല്യം എന്ന പേരില്‍ കണ്ണൂര്‍ ചെറുകുന്ന് സ്വദേശി അഭിഷേക് ചെറുകുന്ന് എടുത്ത ഫോട്ടോ ടിക്ക് ടോക്കില്‍ വൈറലാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നാലുലക്ഷത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന്റെ കുട്ടിമോഡലായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ധ്യാന്‍ എന്ന കൊച്ചു മിടുക്കനാണ്. ട്രെന്‍ഡ് മേക്കര്‍സ് ക്രിയേഷന്‍സ് എന്ന ടാഗ് ലൈനിലാണ് ചിത്രം ടിക്ക് ടോക്കില്‍ പബ്ലീഷ് ചെയ്തിരിക്കുന്നത്.

പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുപോയ നിറമുള്ള ബാല്യവും ഒരിക്കലെങ്കിലും തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിക്കുന്ന ഗൃഹാതുര ഓര്‍മ്മകളുമാണ് ഒറ്റ ക്ലിക്കില്‍ അഭിഷേക് പങ്കു വയ്ക്കുന്നത്.

ചിത്രത്തിനൊപ്പം മേക്കിംഗ് വീഡിയോയും ടിക്ക് ടോക്കില്‍ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News