”കാട്ടുപോത്തിന് എന്ത് ഏത്തവാഴ”: ലാല്‍

തിരുവനന്തപുരം: നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിനെ പിന്തുണച്ച് പെട്രോള്‍ പമ്പിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് വെച്ചതിനെതിരെ നടന്‍ ലാല്‍ രംഗത്ത്.

സംഭവത്തിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ലാല്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. കാട്ട് പോത്തിന് എന്ത് ഏത്തവാഴ എന്ന അടിക്കുറിപ്പോടെയാണ് ലാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് മോദി എന്നാണ് എഴുതിയിരിക്കുന്നത്.

വീടിനുള്ളില്‍ നിന്നുകൊണ്ട് ടോര്‍ച്ചടിക്കാനും ദീപം തെളിയിക്കാനുമാണ് മോദി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് സംഘപരിവാര്‍ അനുഭാവികള്‍ തീപന്തവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. പടക്കം പൊട്ടിച്ച് കെട്ടിടങ്ങള്‍ക്ക് വരെ തീ പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News