ആശങ്ക വേണ്ട; പെന്‍ഷന്‍ പണം ഇനിമുതല്‍ പോസ്റ്റുമാന്‍ വീട്ടിലെത്തിക്കും

തിരുവനന്തപുരം: ബാങ്ക് വഴി പെന്‍ഷന്‍ വരുന്നവര്‍ക്ക് ഇനിമുതല്‍ പോസ്റ്റുമാന്‍ വീട്ടിലെത്തി പണം നല്‍കും. നാല്‍പ്പത് ലക്ഷം പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് പെന്‍ഷന്‍ ലഭിക്കുക. വാതില്‍ പടിയില്‍ പണമെത്തിക്കുന്ന തപാല്‍ വകുപ്പിന്റെ പദ്ധതിയുടെ പ്രഖ്യാപനം ധനമന്ത്രി തോമസ് ഐസക് തിരുവനനന്തപുരത്ത് നിര്‍വ്വഹിച്ചു.

സഹകരണ ബാങ്ക് വഴിയല്ലാതെ മറ്റ് ബാങ്കുകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് ഈ പദ്ധതി പ്രകാരം പണംവീട്ടിലെത്തിച്ചു നല്‍കുക.ഇതിനായി പെന്‍ഷന്‍ ലഭിക്കേണ്ടവര്‍ ചെയ്യേണ്ടത് ഇത്ര മാത്രം. മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാറുമുണ്ടെങ്കില്‍ അടുത്തുള്ള പോസ്റ്റോഫീസില്‍ വിളിച്ചറിയിക്കണം. തുടര്‍ന്ന് പോസ്റ്റുമാന്‍ വീട്ടിലെത്തും.

പിന്നീട് ഫോണ്‍ നമ്പരും ബാങ്ക് വിവരവും നല്‍കിയാല്‍ ലഭിക്കുന്ന ഒ ടി പി നമ്പര്‍ ഉപയോഗിച്ച് ബയോമട്രിക്ക് ഉപകരണം വഴി പിന്‍വലിക്കേണ്ട തുകയും ആധാര്‍ നമ്പരും രേഖപെടുത്തി പെന്‍ഷന്‍ കൈപ്പറ്റുന്നയാളുടെ വിരലടയാളം രേഖപെടുത്തും.തുടര്‍ന്ന് പിന്‍ വലിച്ചതുക പോസ്റ്റുമാന്‍ ആ വ്യക്തിക്ക് അപ്പോള്‍ തന്നെ നല്‍കും.

നാല്‍പ്പത് ലക്ഷം പോര്‍ക്കാണ് ഈ പദ്ധതിയിലൂടെ പെന്‍ഷന്‍ ലഭിക്കുകയെന്നും രണ്ടാം ഗഡു പെന്‍ഷന്‍ ഈ മാസം എട്ടിന് അക്കൗണ്ടില്‍ എത്തുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

പെന്‍ഷന്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍.റബ്ബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സീഡി എന്നിവയും മറ്റു സേവനങ്ങളും ഇ പദ്ധതിപ്രകാരം ലഭിക്കും.കൂടാതെ മറ്റ് വ്യക്തികള്‍ക്കും ബാങ്കില്‍ പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ ഈ മാര്‍ഗം ഉപയോഗിക്കാം.കോവിഡ് കാലത്ത് മാത്രമല്ല ഇതൊരു സ്ഥിരം സംവിധാനംമായി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News