കര്‍ണാടക സ്വദേശികള്‍ക്ക് ചികിത്സക്കായി കേരളത്തിലേക്ക് വരാം; അതിര്‍ത്തികള്‍ തുറന്നിട്ടു

കല്‍പ്പറ്റ: ലോക്ക് ഡൗണിനിടയിലും മാനുഷിക പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ അതിര്‍ത്തികള്‍ തുറന്നിട്ട് കേരളം.

കര്‍ണാടകയിലെ ബൈരക്കുപ്പ പ്രദേശവാസികള്‍ക്ക് അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വയനാട്ടില്‍ എത്താമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

അടിയന്തര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്ന് കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു.

ജില്ലയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വിശദമായ വിവരങ്ങള്‍ നല്‍കണം. കുറുവ ദ്വീപിനോട് അടുത്ത് കിടക്കുന്ന പ്രദേശമാണ് ബൈരക്കുപ്പ.

ഈ മേഖലയിലുള്ളവര്‍ ജില്ലയിലെ ആശുപത്രികളെയാണ് ചികിത്സക്ക് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here