ചില മന്ദബുദ്ധികള്‍ പടക്കം പൊട്ടിച്ചു; നായ്ക്കളും പക്ഷികളും പരിഭ്രാന്തിയില്‍: സംഘപരിവാറിനെതിരെ സോനം കപൂര്‍

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ പരിപാടിയില്‍ പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ബോളിവുഡ് നടി സോനം കപൂര്‍ രംഗത്ത്.

ഇതു ഇവിടെ സമാധാന അന്തരീക്ഷമായിരുന്നു. എന്നാല്‍ ചില മന്ദബുദ്ധികള്‍ പടക്കം പൊട്ടിച്ചതോടെ സൗത്ത് ദില്ലിയില്‍ നായ്ക്കളും പക്ഷികളുമെല്ലാം പരിഭ്രാന്തിയിലാണ്. ഇതെന്താ ദീപാവലിയാണോയെന്ന് താന്‍ സംശയിക്കുന്നതായും സോനം കപൂര്‍ പറഞ്ഞു.

ട്വീറ്റ് ചര്‍ച്ചയായതോടെ സോനം കപൂറിനതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. തെറിവിളികളുമായി ട്വിറ്ററില്‍ ക്യാമ്പയിനും സംഘം ആരംഭിച്ചിട്ടുണ്ട്.

പടക്കം പൊട്ടിച്ചതിനെതിരെ നടിമാരായ തപ്‌സി പന്നു, റിച്ച ഛദ്ദ, നടന്‍ ആദില്‍ ഹുസൈന്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here