
തിരുവനന്തപുരം: കൊറോണ ബോധവത്കരണത്തില്‍ മുന്‍കൈയെടുത്ത് നേമം ജുമാ മസ്ജിദ്. ദിവസവും ബാങ്കുവിളിയ്‌ക്കോപ്പം കോറോണയെ പ്രതിരോധിക്കാനാവശ്യമായ ബോധവത്കരണവും പള്ളിയിലുടെ വിശ്വാസികള്‍ക്ക് നല്‍കും.
കോറോണയുടെ പശ്ചാത്തലത്തില്‍ പള്ളിയിലേയ്ക്കു വരാതെ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കാനും ഉച്ചഭാഷിണിയിലൂടെ നിര്‍ദേശം നല്‍കുന്നു.
കോറോണയ്ക്കു മുന്‍പുവരെ ബാങ്ക് വിളികള്‍ മാത്രമായിരുന്നു ഈ ഉച്ചഭാഷിണിയിലൂടെ പുറത്തു വന്നിരുന്നത്. എന്നാല്‍ ഇന്ന് പ്രാര്‍ത്ഥനകളോടൊപ്പം കോറോണയെ എങ്ങിനെ പ്രതിരോധിക്കണമെന്നും ഈ ഉച്ചഭാഷിണിയിലൂടെ പറയുന്നു.
കോറോണ കാലത്ത് വീട്ടിലിരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയുമെല്ലാം ആവശ്യകതയാണ് നേമം ജുമാ മസ്ജിദിനു കീഴിലുള്ള പള്ളികളിലുടെ പറയുന്നത്. കൈകഴുകാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനും ബാങ്ക് വിളികളോടൊപ്പം തന്നെ ഇവിടെ നിന്നും ആവശ്യപ്പെടുന്നു.
കേറോണയ്ക്കു മുന്‍പ് നിരവധി പേരെത്തിയിരുന്ന പള്ളിയില്‍ ഇപ്പോള്‍ ആര്‍ക്കും പ്രവേശനമില്ല. ചടങ്ങുകളോടൊപ്പം തങ്ങള്‍ക്ക് പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വവും നിര്‍വഹിക്കുകയാണ് നേമം ജുമാ മസ്ജിദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here