കൊറോണ: മലപ്പുറത്ത് രോഗമുക്തി നേടിയ വ്യക്തി വീട്ടിലേക്ക് മടങ്ങി

മലപ്പുറത്ത് കോവിഡില്‍നിന്ന് രോഗമുക്തി നേടിയ ആദ്യ വ്യക്തി വീട്ടിലേക്ക് മടങ്ങി. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സക്കുശേഷം രോഗമുക്തയായത്.

പതിനൊന്നുപേരാണ് മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ഇനി ആശുപത്രികളിലുള്ളത്. ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയാണ് ഇന്ന് ആശുപത്രി വിട്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രാവിലെ പത്തുമണിയോടെ ആരോഗ്യപ്രവര്‍ത്തകരും ആശുപത്രി അധികൃതരും ചേര്‍ന്ന് ഇവരെ വീട്ടിലേക്കയച്ചു.

രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യം തൃപ്തികകരമാണെന്നും ജില്ലയില്‍ ഒരാളുടെ രോഗം ഭേദമായത് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

അതേസമയം കീഴാറ്റൂരില്‍ രോഗബാധ സ്ഥിരീകരിച്ചയാളുമായി ഇടപഴകിയവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും ഇവര്‍ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റയിനില്‍ തുടരും. ഈ മാസം 14ന് ശേഷവും ആരാധനാലയങ്ങള്‍ പരിമിതമായ തോതില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിന് സാമുദായിക നേതാക്കളുമായി വീഡിയോകോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുനടത്തുമെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News