മദ്യമില്ല; പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് മൂന്നു മരണം

ചെന്നൈ: മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പാട്ടിലെ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ചയാണ് ഇവര്‍ മദ്യം കിട്ടാതെ അസ്വസ്ഥരായത്. തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ ലയിപ്പിച്ച് കഴിക്കുകയായിരുന്നു. ആരോഗ്യ നില വഷളായതോടെ ചെങ്കല്‍പാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവര്‍ മൂന്നു പേരും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നെന്ന് സുഹൃത്തുകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News