ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്ക് വിട്ടുനല്‍കി മാതൃകയായി മണിയന്‍പിള്ള രാജു

തിരുവനന്തപുരം: ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി നടന്‍ മണിയന്‍പിള്ള രാജു.

ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന കിറ്റ് അര്‍ഹര്‍ക്ക് നല്‍കാനായി ഓണ്‍ലൈനായി സമ്മതപത്രം നല്‍കിയത്. അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതിലാണ് സന്തോഷമെന്നും രാജു പറഞ്ഞു.

സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ ‘ഡൊണേറ്റ് മൈ കിറ്റ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാര്‍ഡ് നമ്പര്‍ നല്‍കി, ഒ.ടി.പി എന്റര്‍ ചെയ്താണ് മണിയന്‍പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി നല്‍കിയത്. സൗജന്യ റേഷന് പുറമേ, 16 ഇനം ഭക്ഷ്യസാമഗ്രികള്‍ ഉള്‍പ്പെടുന്ന കിറ്റാണ് റേഷന്‍ കടകളിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ തയാറെടുക്കുന്നത്.

കിറ്റ് ആവശ്യമില്ലാത്ത സാമ്പത്തികശേഷിയുള്ളവര്‍ക്ക് ഇത് അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാനുള്ള സൗകര്യമാണ് ഓണ്‍ലൈനായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യം ഭക്ഷ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിനിയോഗിച്ചാണ് മണിയന്‍പിള്ള രാജു കിറ്റ് തിരികെ നല്‍കിയത്.

സാമ്പത്തികശേഷിയുള്ളവര്‍ക്ക് പാവങ്ങള്‍ക്കായി ഇങ്ങനെ ചെയ്യാവുന്നതാണെന്നും രാജു പറഞ്ഞു.അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതിലാണ് സന്തോഷമെന്നും രാജു പറഞ്ഞു. മണിയന്‍പിള്ള രാജുവിന്റെ മാതൃകാപരമാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റേഷന്‍ കടയില്‍ പോയി ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും ഭക്ഷ്യധാന്യത്തിന്റെ ഗുണമേന്‍മയെക്കുറിച്ചും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.

ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്ന കൊറോണക്കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സേവനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം നല്ലരീതിയില്‍ ജനങ്ങളിലെത്തുന്നുവെന്നതിന്റെ ഉദാഹരണമായിട്ടാണ് ഈ അഭിപ്രായം വിലയിരുത്തപ്പെട്ടത്. കിറ്റ് വിട്ടുനല്‍കാനുള്ള പ്രവര്‍ത്തനം മാതൃകാപരവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News