കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നു; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പുമായി ദില്ലി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെറിയ.

രാജ്യം വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു ഇതുവരെ. എന്നാല്‍ ചില മേഖലകളില്‍ വൈറസ് ബാധ മൂന്നാംഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞെന്ന് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ദീപ് വ്യക്തമാക്കി.

മുംബൈ പോലുള്ള പ്രദേശങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ അതിവേഗം വര്‍ധനവ് ഉണ്ടായി. ഇതാണ് സമൂഹവ്യാപനം എന്ന സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമായിട്ടുണ്ട്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവര്‍ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തുന്നതും രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമാണ്. ഏപ്രില്‍ 10ന് ശേഷമേ സമൂഹവ്യാപനം വലിയതോതില്‍ ഉണ്ടായോ എന്ന് വ്യക്തമാകൂയെന്നും എയിംസ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News