ക്ഷാമം ഉണ്ടാകില്ല; കരുതലോടെ സര്‍ക്കാര്‍

കാവിഡ് ലോക്ക്ഡൗണ്‍മൂലം സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്ന് ക്ഷാമം ഉണ്ടാകില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) അറിയിച്ചു.

മൂന്ന് മാസത്തേക്കുള്ള മരുന്ന് സൂക്ഷിക്കാന്‍ നേരത്തേതന്നെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരം കോര്‍പറേഷന്‍ നടപടി സ്വീകരിച്ചിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷവും ഏത് മരുന്ന് ആവശ്യം വന്നാലും അവ എവിടെനിന്നും ആകാശമാര്‍ഗം എത്തിക്കാനുള്ള നടപടികളും മന്ത്രിയുടെ ഇടപെടലില്‍ സ്വീകരിച്ചിട്ടുണ്ട്.ശീതീകരണ സംവിധാനങ്ങളില്‍ സൂക്ഷിക്കേണ്ടുന്ന മരുന്ന് ശീതീകരിച്ച എയര്‍ കാര്‍ഗോയില്‍ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here