ലോക്ക് ഡൗണ്‍ ലംഘിച്ചു; വൃദ്ധനെ വെടിവെച്ച് കൊന്നു

ഫിലിപ്പൈന്‍സില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ വെടിവെച്ച് കൊന്നു.

ഫിലിപ്പൈന്‍സ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അല്‍ജസീറയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ വൈറസ് ചെക്ക്‌പോസ്റ്റില്‍ എത്തിയ 63കാരന്‍ ആരോഗ്യ പ്രവര്‍ത്തകരോടും പൊലീസിനോടും കയര്‍ത്ത് സംസാരിക്കുകയും കൈയില്‍ കരുതിയ മഴു എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാസ്‌ക്ക് ധരിക്കാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അയാള്‍ ദേഷ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ അക്രമാസക്തമായതോടെ നാസിപ്പിട്ട് ചെക്ക്പോസ്റ്റില്‍ വച്ച് വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരുമാസം നീണ്ടു നില്‍ക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ട് നേരത്തെ മുന്നറിപ്പ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News