കര്‍ണാടക അതിര്‍ത്തി പ്രശ്‌നം പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കെകെ രാഗേഷ് എംപി

അതിർത്തി മണ്ണിട്ട് മൂടിയ കർണ്ണാടക സർക്കാരിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നിശബ്ദത വെടിയണമെന്ന് കെ.കെ.രാഗേഷ് എം.പി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി രാജ്യത്തിലെ ജനങ്ങളോട് ഞായറാഴ്ച രാത്രി 9 മണിക്ക് വിളക്ക് തെളിയിക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു. വിളക്ക് തെളിയിക്കുന്നതിലൂടെ രാജ്യത്ത് ഐക്യം രൂപപ്പെടുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം.പ്രകാശം തെളിച്ചത് കൊണ്ട് മാത്രം ജനങ്ങളുടെ ഐക്യം രൂപപ്പെടുത്താനാവില്ല.

നിസ്സഹായരായ രോഗികളെ തടഞ്ഞ് കൊണ്ടാണോ രാജ്യത്ത് ഐക്യം രൂപപ്പെടുത്തുന്നത് ?കേരള മുഖ്യമന്ത്രിയും എം.പി മാരും നിരവധി തവണ അതിർത്തി അടച്ച തീരുമാനം തിരുത്തണമെന്ന് പ്രധാനമന്ത്രിയോടും കർണ്ണാടക സർക്കാരിനോടും ആവശ്യപ്പെട്ടിട്ടും യാതൊരു തീരുമാനവും ഇത് വരെ ഉണ്ടായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ കോവിഡ് 19 രോഗം ബാധിച്ച് മരണപ്പെട്ടിട്ടുള്ളത് രണ്ട് പേരാണ്. എന്നാൽ കർണ്ണാടക സർക്കാർ അതിർത്തി മണ്ണിട്ട് മൂടിയതിനെ തുടർന്ന് ചികിത്സ കിട്ടാത്തതിനാൽ ഇതിനകം പത്ത് പേർ മരണപ്പെട്ടു. കർണ്ണാടക ഗവൺമെൻ്റ് മാർച്ച് 21 മുതൽ തലപ്പാടി എൻ.എച്ച് ഉൾപ്പെടെ കാസർഗോഡുമായി ബന്ധപ്പെടുന്ന എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്.

കർണ്ണാടക ഗവൺമെൻ്റ് ഇറക്കിയ സർക്കുലർ പ്രകാരം കേരളത്തിലെ രോഗികളെ പ്രവേശിപ്പിക്കരുത് എന്ന് നിർദ്ദേശം കൊടുത്തിരിക്കുന്നു. പ്രൈമറി ഹെൽത്ത് സെൻ്റർ, സൂപ്പർ സ്പെഷ്യാലിറ്റി, മെഡിക്കൽ കോളേജ് സൗകര്യം വിപുലമായുള്ള സംസ്ഥാനമാണ് കേരളം.

പക്ഷെ മറ്റുള്ള സംസ്ഥാനങ്ങളെ പോലെ തന്നെ അതിർത്തിയിൽ താമസിക്കുന്ന ആളുകൾ അവർക്ക് ഏറ്റവും അടുത്ത ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്‌. അത് കൊണ്ട് തന്നെ മംഗലാപുരത്തിന് വളരെ അടുത്ത് താമസിക്കുന്ന കേരളീയരും അവിടെയാണ് വൈദ്യ സഹായത്തിനായി പോയി കൊണ്ടിരുന്നത്.

കർണ്ണാടകം ഭരിച്ച് കൊണ്ടിരിക്കുന്നത് ബി.ജെ.പി.സർക്കാരാണ്. അത് കൊണ്ട് ഈ വിഷയത്തിൽ താങ്കൾ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ ഇടപെടണം. ജനങ്ങളാകെ ഏറെ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ അതിർത്തി മണ്ണിട്ട് മൂടിയ മനുഷ്യത്വ രഹിതമായ നടപടിക്ക് പരിഹാരമുണ്ടാക്കി തരണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News