വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും

പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.

സാമൂഹ്യമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മാർച്ച് 27 ന് മെഡിക്കൽ കോളേജിൽ വച്ച് അദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഇതിന്റെ റിസൾട്ട് 29 ന് ലഭിച്ചു. പോസിറ്റീവായിരുന്നു.

തുടർപരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചപ്പോഴും പോസിറ്റീവ് റിസൾട്ടാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News