മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മഹാരാഷ്ട്ര സര്‍ക്കാരിനും കത്ത് നല്‍കിയിട്ടുണ്ട്. മുംബൈയിലെ 46 മലയാളി നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 150 ലേറെ നഴ്‌സുമാര്‍ അവിടെ നിരീക്ഷണത്തിലാണ്. ദില്ലിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് പരാതി. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിമാനയാത്ര റദ്ദാക്കിയവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News