മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ ശ്രമം; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മോഷ്ടാവിന്റെയും അജ്ഞാത ജീവിയുടെയും പേരില്‍ ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ പോകുന്നു. അത് അംഗീകരിക്കില്ല. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറവിടം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here