പ്രധാനമന്ത്രി അശാസ്ത്രീയത പറഞ്ഞാല്‍ വ്യത്യസ്താഭിപ്രായമുണ്ടാവും; ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി

ഐക്യദീപം തെളിക്കല്‍ പരുപാടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വിവിധ മേഖലയിലുള്ളവര്‍ പരുപാടിയുമായി സഹകരിച്ചിട്ടുണ്ട്.

അതില്‍ അസ്വാഭാവീകതയൊന്നും ഇല്ലെന്നും ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഐക്യത്തെ സൂചിപ്പിക്കുകയെന്നത് മാത്രമാണ് അതിനൊപ്പം നില്‍ക്കുന്നതിലെ കാര്യമെന്നും.

പ്രധാനമന്ത്രി അശാസ്ത്രീയമായ കാര്യം പറയുകയും അത് രാജ്യത്തോട് മുഴുവന്‍ അനുകരിക്കാന്‍ പറയുകയും ചെയ്യുമ്പോള്‍ വിരുദ്ധാഭിപ്രായമുണ്ടാവുന്നത് സാധാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകാശം പരത്തുന്നത് അരുതാത്ത കാര്യമല്ല പക്ഷെ നിലവിലെ പരിതസ്ഥിതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ മനസിലാണ് പ്രകാശം പരത്തേണ്ടതെന്നും അത് പിന്നാലെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News