
സംസ്ഥാനത്ത് റെക്കോര്‍ഡ് റേഷന്‍ വിതരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 81.45 ശതമാനത്തിലധികം പേര്‍ സൗജന്യ റേഷന്‍ വാങ്ങി.
ഇത്രയും പേര്‍ ചെറിയ സമയത്തിനുള്ളില്‍ ഇത്രയും അധികം പേര്‍ റേഷന്‍ വാങ്ങുന്നത് ആദ്യമായിട്ടാണെന്നും ഇതിനായി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപൂര്‍വ്വമായിപരാതികളുണ്ടായി, റോഷന്‍ മോശമാണെന്ന് ബോധപൂര്‍മായ പ്രചരണമുണ്ടായി. എന്നാല്‍ ഇത്തരം പ്രചരണം തെറ്റാണെന്ന് സമൂഹം ആദരിക്കുന്നവര്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. നടന്‍ മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായ പ്രകടനം തന്നെ ഇതിന് ഉദാഹരണമാണ്.
റേഷന്‍ കടകളില്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here