അഡ്വക്കേറ്റ് ജനറലിന്‍റെയും ലോ ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി: അഡ്വക്കേറ്റ് ജനറലും ഗവ. ലോ ഓഫിസർമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

1.53 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. അഡ്വക്കേറ്റ് ജനറലിനൊപ്പം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ, അഡിഷനൽ അസ്വക്കേറ്റ് ജനറൽമാർ, സ്റ്റേറ്റ് അറ്റോർണി, അഡിഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ, ഗവ പ്ലീഡർമാർ എന്നിവരാണ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here