ലോക്ക് ഡൗണ്‍ എങ്ങനെ ഫലപ്രദമാക്കാം

കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിനായി നമ്മുടെ രാജ്യത്ത് മൂന്ന് ആഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 12 ദിവസം പിന്നിട്ടിരിക്കുന്നു. ലോക്ക്ഡൗണ്‍ പിന്നിടുകയെന്നത് അതീവ ദുഷ്‌കരമാണെന്ന് ഇതിനകം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.

അതില്‍ ധനികനെന്നോ ദരിദ്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ ഒരു വ്യത്യാസവും ഇല്ല. എന്നാല്‍, ഈ കാലത്തെ ഫലവത്തായി ഉപയോഗപ്പെടുത്തിയവരും ഉണ്ട്. നമുക്ക് ഇനിയും കുറച്ചുദിവസം കുടുംബത്തിനുള്ളില്‍ ഒതുങ്ങിക്കൂടി ഇതേപോലെതന്നെ കഴിച്ചുകൂട്ടേണ്ടതാണ്.

അതുകൊണ്ട് എങ്ങനെ നമ്മള്‍ പിന്നിട്ടുവെന്നത് വ്യക്തികള്‍തൊട്ട് കുടുംബം ഒന്നാകെ കൂട്ടായി ഒരു സ്വയംപരിശോധന നടത്തുന്നത് നല്ലതായിരിക്കും.അത് ഇനി നമ്മള്‍ പിന്നിടാനിരിക്കുന്ന ദിവസം കൂടുതല്‍ ഫലവത്തായി ഉപയോഗിക്കുന്നതിന് സഹായകരമായിരിക്കും.
(തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക്‌സ് ചൈല്‍ഡ് സൈക്യാട്രിസ്റ്റ് വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here