നടന്‍ ശശി കലിംഗ അന്തരിച്ചു

സിനിമാ നാടക നടൻ കലിംഗ ശശി അന്തരിച്ചു. 59 വയസായിരുന്നു.

കരൾ രോഗത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 500 ഓളം നാടകങ്ങളിലും നിരവധി സിനിമകളിലും അഭിനയിച്ചു.

മലയാള സിനിമാ നാടക വേദികളിൽ തിളങ്ങി നിന്ന നടനായ കലിംഗ ശശി ഗം ബാധിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി ചികിൽസയിലായിരുന്നു. അസുഖം മൂർഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5 മണിയോടെ അന്തരിച്ചു.
25 വർഷങ്ങളോളം നാടക വേദിയിൽ സജീവമായിരുന്ന ശശി 500ലധികം നാടകങ്ങളിൽ വേഷമിട്ടു. വി ചന്ദ്രകുമാർ എന്ന ശശി രഞ്ചിത്തിൻ്റെ പാലേരി മാണിക്യത്തിലൂടെയായിരുന്നു സിനിമാരംഗത്ത് സജീവമായത്.
പിന്നീട് മലയാള ചലച്ചിത്ര ലോകത്തെ ഒഴിച്ച് നിർത്താനാകാത്ത ഘടകമായി മാറി. പ്രാഞ്ചിയേട്ടൻ ആൻ്റ് ദി സെയിൻ്റ് ,ഇന്ത്യൻ റുപ്പി, ആമേൻ, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു.
കോഴിക്കോട് കുന്ദമംഗലത്തെ  ചന്ദ്രശേഖരൻ നായരുടെയും സരോജിനിയമ്മയുടെയും മകനാണ്. പ്രഭാവതിയാണ് ഭാര്യ.
ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംവിധായകൻ രഞ്ചിത്ത് ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here