മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍

പാലക്കാട്: നിറപറ പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍. കൊയ്ത്തു കഴിഞ്ഞ് ശേഷം കര്‍ഷകര്‍ കൈമാറുന്ന നെല്ല് ശേഖരിച്ച് വില്‍പന നടത്തി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

കൊവിഡ്-19 ന്റെ സാഹചര്യത്തില്‍ കൊയ്ത്ത് മുടങ്ങിപ്പോവുമെന്ന ആശങ്കയിലായിരുന്നു നെല്‍കര്‍ഷകര്‍. എന്നാല്‍ സര്‍ക്കാരിന്റെ പിന്തുണയോടെ കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് സംഭരണം ഫലപ്രദമായി നടക്കുകയാണ്.

പ്രതിസന്ധിയിലേക്ക് പോവുമായിരുന്ന കര്‍ഷകരെ കൈപിടിച്ചുയര്‍ത്തിയ സര്‍ക്കാരിന്റെ പ്രതിരോധ പ്രവത്തനങ്ങള്‍ക്കൊപ്പം കൈ കോര്‍ക്കുകയാണ് നെല്‍കര്‍ഷകര്‍.

എംഎല്‍എ കെ ഡി പ്രസേനന്റെ ആലത്തൂര്‍ നിയോജക മണ്ഡലം കാര്‍ഷിക വികസന പദ്ധതി നിറപറയുടെ കീഴിലാണ് ദുരിതാശ്വാസ നിധിയിലേക്ക് കര്‍ഷകരിലൂടെ ഫണ്ട് കണ്ടെത്തുന്നത്.

ഒരേക്കറിന് 3 പറ നെല്ലാണ് കര്‍ഷകര്‍ കൈമാറുന്നത്. നെല്ല് വില്‍പന നടത്തി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. 60 ലക്ഷം രൂപ കര്‍ഷകരിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെല്ല് നല്‍കാന്‍ കഴിയാത്തവരില്‍ നിന്ന് ഏക്കറിന് മൂന്ന് പറ നെല്ലിന് തുല്യമായ തുകയും സ്വീകരിക്കും. പാടശേഖര സമിതികള്‍, കൃഷി ഓഫീസര്‍മാര്‍, നിറ മണ്ഡലം കമ്മിറ്റി, നിറ ഹരിതമിത്ര സൊസൈറ്റി എന്നിവ വഴി എപ്രില്‍ 20 ന് മുമ്പായി കര്‍ഷകര്‍ക്ക് ഇവ കൈമാറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here