ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്; മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും; ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണയ്‌ക്കെതിരായ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് മോദിയെ വിളിച്ചിരുന്നു. എന്നാല്‍, ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്ന് നല്‍കുന്നത്.

‘മോദിയോട് മരുന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ മരുന്ന് ലഭിച്ചിട്ടില്ല. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്നും യുഎസുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും ട്രംപ് വൈറ്റഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel