കൊറോണ പ്രതിരോധം: മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗം; കേരള മുഖ്യമന്ത്രിയുടേത് മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ മികച്ച പ്രവര്‍ത്തനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ മുഖപ്രസംഗം. മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ പിണറായി വിജയന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചു.

ജനങ്ങളുമായി നേരിട്ട് സംവദിക്കാനും വ്യക്തമായ തന്ത്രങ്ങള്‍ മുന്നോട്ട് വയ്ക്കാനും പിണറായി വിജയന് കഴിഞ്ഞുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് വ്യക്തമാക്കി. .

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍ണ്ണായക ഘട്ടത്തിലാണ് രാജ്യം. ഇത് വരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെക്കന്‍ സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മികച്ച് നില്‍ക്കുന്നു. അക്കാര്യത്തില്‍ മറ്റ് മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല പ്രവര്‍ത്തനം കാഴ്ച്ച വച്ചുവെന്ന് ഇംഗ്ലീഷ് ദിനപത്രം പ്രശംസിച്ചു.

ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്താന്‍ മുഖ്യമന്ത്രിയ്ക്കായി. വ്യക്തമായ തന്ത്രങ്ങളും സുരക്ഷ സജ്ജീകരണങ്ങളും മുന്നോട്ട് വയ്ക്കാന്‍ കേരള മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞു. 2018ലെ നിപ്പ വൈറസിനേയും രണ്ട് മഹാപ്രളയത്തേയും കൈകാര്യം ചെയ്ത് പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് പിണറായെന്നും എക്സ്പ്രസ് ചൂണ്ടികാട്ടുന്നു.

സാമൂഹ്യ, സാമ്പത്തിക രംഗത്ത് നടത്തിയ മുന്നേറ്റങ്ങളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിജയം. പിണറായി വിജയന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി ഇടപാടി പളനിസ്വാമി എന്നിവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളേയും പത്രം മുഖുപ്രസംഗത്തില്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News